ആലുവ: യു.സി കോളജ് കെ.കെ.പി നഗർ 44 ശ്രീവത്സത്തിൽ സി. ഭാസ്കരൻ (83) നിര്യാതനായി. ഫെഡറൽ ബാങ്കിന്റെ ആദ്യ ജനറൽ മാനേജറായിരുന്ന ഇദ്ദേഹം സ്ഥാപക ചെയർമാനായ കെ.പി. ഹോർമിസിനൊപ്പം പ്രവർത്തിച്ചു. ആലുവ ക്ലബ്, ധർമദീപ്തി, ലയൺസ് ക്ലബ്, ബാങ്കേഴ്സ് ക്ലബ് എന്നിവയുടെ സ്ഥാപകാംഗമായിരുന്നു. ഭാര്യ: വത്സല. മക്കൾ: പരേതനായ വേണുഗോപാൽ, വിനോദ്കുമാർ. മരുമക്കൾ: ജയ വേണു (എച്ച്.ഡി.എഫ്.സി ബാങ്ക്), പ്രസന്ന വിനോദ് (ഡി.ആർ.ഡി.ഒ).