മൂവാറ്റുപുഴ: ശിവൻകുന്ന് മറ്റപ്പിള്ളിൽ (നേര്യമംഗലം സ്വദേശി) എം.വി. അരവിന്ദാക്ഷൻ നായർ (റിട്ട. ട്രഷറി, മൂവാറ്റുപുഴ -70) നിര്യാതനായി. ‘മയിലാട്ടം’ കവിതസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കല-സാംസ്കാരിക പ്രവർത്തകനും പാരലൽ കോളജ് അധ്യാപകനുമായിരുന്നു. ഭാര്യ: പരേതയായ വിജയലക്ഷ്മി അരവിന്ദൻ (മൂവാറ്റുപുഴ നഗരസഭ മുൻ കൗൺസിലർ). മക്കൾ: അരണ്യ, അംബരീഷ്. മരുമകൻ: മറഡോണ കണ്ണന്താനം. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ.