കരുമാല്ലൂര്‍: കണ്ടെയ്നര്‍ റോഡിലുണ്ടായ ബൈക്കപകടത്തില്‍ പടിഞ്ഞാറേ വെളിയത്തുനാട് തടിക്കകടവ് വെണ്ണിക്കോലില് വീട്ടില്‍ ഷാജിയുടെ മകന് ജിയേഷ് (35) മരിച്ചു. ശനിയാഴ്ച രാത്രി 11ന് കണ്ടെയ്നര്‍ റോഡില്‍ മുളവുകാടിന് സമീപമായിരുന്നു അപകടം. എറണാകുളത്ത് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് തിരികെ വരുകയായിരുന്ന ജിയേഷിന്റെ ബൈക്ക് റോഡിലെ മീഡിയനില്‍ തട്ടി മറിഞ്ഞ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ശരീരത്തിലൂടെ ലോറി കയറി തല്‍ക്ഷണം മരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ആലങ്ങാട് പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യ: ശീതള്‍. ഏകമകൾ: മൂന്നുവയസ്സുകാരി ആരാധ്യ.