കളമശ്ശേരി: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി. ടോൾ എം.എ. സജീവൻ റോഡിൽ സ്വീറ്റി നിവാസിൽ അഗസ്റ്റിനാണ് (72) മരിച്ചത്. പൊലീസും ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെണ് പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: മേഴ്സി. മകൾ: സ്വീറ്റി. മരുമകൻ: ജൻസൺ.