കിഴക്കമ്പലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തെറിച്ച് വീണ യുവാവ് എതിരെ വന്ന ടിപ്പറിനടിയിൽ പെട്ട് മരിച്ചു. പട്ടിമറ്റം നീറ്റ്കാട്ടില് ശശിയുടെ മകന് അഖിലാണ് (25) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ഏഴിന് പട്ടിമറ്റം തെക്കേവലയില് പെട്രോള്‍ പമ്പിന് സമീപമായിരുന്ന അപകടം. കോലഞ്ചേരിയില്‍നിന്ന് വരികയായിരുന്ന അഖില്‍ പെട്രോള്‍പമ്പിന് സമീപം മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചു. തെറിച്ച് വീണ അഖില്‍ പിറകെ വന്ന ടിപ്പറിന് അടിയില്‍ പെടുകയായിരുന്നു. മാതാവ്: ലാലി. സഹോദരി: അമൃത.