ചങ്ങനാശ്ശേരി: കുരിശുംമൂട് ആലപ്പുറത്തുകാട്ടിൽ മാത്യു ജോസഫിന്റെ (ചാർട്ടേഡ് അക്കൗണ്ടന്റ്) മകൻ നിധിൻ മാത്യു (15) നിര്യാതനായി. ചങ്ങനാശ്ശേരി സെന്റ് ബെർക്കുമാൻസ് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. മാതാവ്: പാലാ പന്തലാനിക്കൽ കുടുംബാംഗം ലിജി മാത്യു. സഹോദരങ്ങൾ: ഹിമ, മേഘ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് പാറേൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.