കിടങ്ങൂര്‍സൗത്ത്: ഇടയ്ക്കാട്ടുവയലില് എ.ജി. പീതാംബരന് (69) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല നേതാവും ചിറപ്പുറം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: മുത്തോലി തോട്ടാപ്പിള്ളില്‍ കുടുംബാംഗം ഷൈലജ. മക്കള്‍: അജിത്ത് (അപ്പോളോ ആശുപത്രി ബംഗളൂരു), ബിജിത്ത്. മരുമക്കള്‍: മീര കൈപ്പുഴ, നിഞ്ചു ഉപ്പുതറ. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.