താനൂർ: വെട്ടത്ത് രാജവംശ തറവാടായ പഴകത്ത് കാരണവരും താനൂരിലെ പൗരപ്രമുഖനും മത, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഹസ്സൻ മാക്കിത്താനകത്ത് മുഹമ്മദ് കുട്ടി (ബാപ്പ ഹാജി -94) നിര്യാതനായി. ഭാര്യ: ഇ.കെ. പാത്തുമ്മ കുട്ടി (വാളകുളം). മക്കൾ: അബൂബക്കർ, അലി, സാബിറ, റസിയ, സുലൈഖ. മരുമക്കൾ: സി.കെ.എം. ഷാഹിദ, മുംതാസ്, മുഹമ്മദ്കുട്ടി എന്ന ബാപ്പു (മദോത്തിൽ), ഹംസ എന്ന ബാപ്പു (വെന്നിയൂർ), പരേതനായ അബ്ബാസ് (ഫറൂഖ്).