പൊന്നാനി: എ.വി ഹൈസ്കൂൾ മുൻ പ്രധാനാധ്യാപികയും പൊന്നാനി നഗരസഭ മുൻ കൗൺസിലറുമായ മേരിക്കുട്ടി അബ്രഹാം (80) കുന്നംകുളം എം.സി അവന്യുവിലെ വസതിയിൽ നിര്യാതയായി. ഭർത്താവ്: സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന പരേതനായ പോൾ അബ്രഹാം. മക്കൾ: ലോയ് അബ്രഹാം (ബ്യൂട്ടി ജ്വല്ലറി പൊന്നാനി), ലിറ്റ പാവു, മരുമക്കൾ: ലീമോൾ ലോയ് (അധ്യാപിക എ.വി ഹൈസ്കൂൾ), പാവു (ബിസിനസ് -തൃശൂർ).