കോതമംഗലം: നാലുവർഷം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പടി തെക്കേക്കുന്നിൽ ഷിബിൻ പോളിന്റെ ഭാര്യ ജിൻഷയാണ് (26) തിങ്കളാഴ്ച വീട്ടിൽ മരിച്ചത്. ഭർതൃപീഡനത്തെത്തുടർന്നാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ ആരോപിച്ചു. വീട്ടിൽനിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. ഇവർക്ക് നാല് വയസ്സുള്ള കുട്ടിയുണ്ട്. കോട്ടപ്പടി പൊലീസ് കേസെടുത്തു. ഫോറൻസിക്-വിരലടയാള വിദഗ്ധർ പരിശോധന നടത്തി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.