കോട്ടയം: ആദ്യകാല മലയാള സിനിമ ഗാനരചയിതാവായ അഭയദേവിന്റെ മകൻ തിരുനക്കര അഭയദേവ് റോഡിൽ ഗായത്രിയിൽ അരവിന്ദാക്ഷൻ നായരുടെ (റിട്ട.പബ്ലിക് റിലേഷൻസ് ഓഫിസർ റബർ ബോർഡ് കോട്ടയം) ഭാര്യ കമലമ്മ (82) നിര്യാതയായി. മക്കൾ: അമ്പിളിക്കുട്ടൻ (പിന്നണി ഗായകൻ, മാനേജിങ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്ട്, ബഹ്റൈൻ), ജയദേവൻ (വയലിനിസ്റ്റ് കാനഡ), ജ്യോതി. മരുമക്കൾ: ലളിത (അധ്യാപിക, ഐ.ഐ.പി.എ ബഹ്റൈൻ), ഊർമിള (അധ്യാപിക, കാനഡ), വിനോദ് ചന്ദ്രൻ (അബൂദബി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് മുട്ടമ്പലം എൻ.എസ്.എസ് ശ്മശാനത്തിൽ.