പാലാ: യുവാവിനെ പഞ്ചായത്ത് കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊഴുവനാൽ ഇളപ്പുങ്കൽ ഇരട്ടക്കുളം പരേതനായ ബാലചന്ദ്രന്റെ മകൻ സുധീഷാണ് (36) മരിച്ചത്. സുധീഷ് സുഹൃത്തുക്കളുമായി ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കിണറിന് സമീപത്തിരുന്ന് മദ്യപിച്ചിരുന്നു. പിന്നീട് ഫോൺ വിളിക്കാനുണ്ടെന്നുപറഞ്ഞ് സുഹൃത്തുക്കളെ പറഞ്ഞുവിട്ടു. അബദ്ധത്തിൽ കിണറ്റിൽ വീണതാണെന്ന് കരുതുന്നു. കിണറിന് സമീപത്തുനിന്ന് മദ്യവും വെള്ളക്കുപ്പിയും കണ്ടെത്തി. പാലായിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കോട്ടയം ഫോറൻസിക് വിഭാഗം വിദഗ്ധരെത്തി പരിശോധന നടത്തി. ടൈൽസ്, പെയിൻറിങ് തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ്: ഓമന മറ്റക്കര ചെരിക്കനാംപുറത്ത് കുടുംബാംഗം. സഹോദരൻ: സുനിൽ ബാലകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.