പാലാ: ചീങ്കല്ലേൽ റോസ് ഭവൻ മഠാംഗം സിസ്റ്റർ മാഗി (82) നിര്യാതയായി. കൂടല്ലൂർ പനച്ചിക്കൽ കരോട്ട് പരേതരായ എബ്രഹാം-ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. കൂടല്ലൂർ, നെല്ലിയാനി, കൂത്താട്ടുകുളം, നാടുകാണി, കടനാട് മഠങ്ങളിൽ സുപ്പീരിയറായിരുന്നു. കാഞ്ഞിരമറ്റം, അരുണാപുരം, ദേവമാതാ ആശുപത്രി, മുത്തോലപുരം, മുട്ടുചിറ എന്നിവിടങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ: കുര്യാച്ചൻ കൂടല്ലൂർ, സിസ്റ്റർ ഗ്രെയ്സ് എസ്.എസ്.പി.എസ് പുണെ, ജോസ് പി. എബ്രഹാം (ഔതച്ചൻ) കൂടല്ലൂർ.