ശാന്തപുരം: ചുങ്കത്തെ പരേതനായ കൊടുവായക്കൽ മുഹമ്മദ് മാസ്റ്ററുടെ ഭാര്യ പുത്തൻവീട്ടിൽ ഉമ്മു ആയിഷ (94) നിര്യാതയായി. വളാഞ്ചേരി കാവുംപുറം സ്വദേശിനിയാണ്. ജമാഅത്തെ ഇസ്ലാമി കേരളയുടെ സ്ഥാപകനും പ്രഥമ അമീറുമായിരുന്ന എടയൂർ വി.പി. മുഹമ്മദലി എന്ന ഹാജി സാഹിബിന്റെ പത്നിയായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മുഹമ്മദ് മാസ്റ്റർ വിവാഹം കഴിക്കുകയായിരുന്നു. മക്കൾ: ലത്തീഫ, മുഹമ്മദാലി ഷഫീക്, അബ്ദുൽ റഷീദ് (ഇരുവരും ഇലക്ട്രോ ഗ്രൂപ്). മരുമക്കൾ: അഹമ്മദ് കബീർ (ചെറുകോട്), ഷൈബുന്നീസ (അലനല്ലൂർ), നസി മോൾ (പട്ടിക്കാട് ചുങ്കം).