രാമപുരം: പുഴക്കാട്ടിരിയിലെ തവളേങ്ങൽ കുഞ്ഞസ്സന്റെ മകൻ ഇബ്രാഹിം (63) നിര്യാതനായി. പുഴക്കാട്ടിരി മസ്ജിദ് കമ്മിറ്റിയുടെ ദീർഘകാല അംഗവും സഹ ഭാരവാഹിയും ആദ്യകാല പ്രവാസിയുമാണ്. പഴയകാല ഫുട്ബാൾ താരവും മുസ്ലിം ലിഗ് പ്രവർത്തകനുമായിരുന്നു. ഭാര്യ: ജമീല. മക്കൾ: നബീല, ഖലീൽ. മരുമക്കൾ: അബ്ദുൽ അസീസ് പാതിരമണ്ണ, റംഷിദ വറ്റലൂർ.