എടവണ്ണ: എടവണ്ണയിൽ ടിപ്പർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേരി കാരക്കുന്ന് സ്വദേശി എടക്കാട് സുകുമാരനാണ് (58) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നോടെയാണ് അപകടം. ഒതായി ഭാഗത്തുനിന്ന വന്ന ഓട്ടോറിക്ഷയും എടവണ്ണ ഭാഗത്തുനിന്ന് ഒതായി ഭാഗത്തേക്ക് പോയ ടിപ്പർ ലോറിയും കൂട്ടിയിടിക്കുകയിരുന്നു. ഉടൻ രക്ഷാപ്രവർത്തനം നടത്തി ഓട്ടോ ഡ്രൈവർ സുകുമാരനെ ഗുരുതര പരിക്കുകളോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായി തകർന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടശേഷം വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിക്ക് കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു. പിതാവ്: പരേതനായ കോരു. മാതാവ്: ദേവകി. ഭാര്യ: ഉഷ കൊട്ടപ്പുറം. മക്കൾ: മോനിഷ, രഞ്ജിഷ, അഭയകുമാർ. മരുമക്കൾ: ജനാർദനൻ തൃപ്പനച്ചി, ഷിനോജ് ചാത്തല്ലൂർ.