ചെങ്ങന്നൂർ: വെൺമണി പുത്തനിട്ടിയിൽ വീട്ടിൽ സ്കറിയ വർഗീസ് (92) നിര്യാതനായി. ഭാര്യ: കോഴഞ്ചേരി ആയിരൂർ നെടുങ്കാവിൽ കുടുംബാംഗം മറിയാമ്മ. മക്കൾ: അഡ്വ. സഖറിയ പുത്തനിട്ടി, ലാലമ്മ (മുൻ മാനേജർ എം.ടി ആൻഡ് ഇ.എ സ്കൂൾസ് തിരുവല്ല), പൊന്നമ്മ, എബ്രഹാം, ശോശാമ്മ (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ഹൗസിങ് ബോർഡ്), സുജ (അധ്യാപിക, എം.ടി.എച്ച്.എസ്.എസ് കോട്ടയം), സിബി (ദോഹ). മരുമക്കൾ: എലിസബത്ത് (കണ്ടത്തിൽ പുത്തൻവീട്), മാത്യു സാമുവേൽ (കാഞ്ഞിക്കൽ പടീറ്റതിൽ, കുറത്തികാട്), കെ.കെ. ജോസ് (എലുവക്കാട്ട്, ചെട്ടികുളങ്ങര), റീനി ജോസ് (കുരീക്കാട്ടിൽ, കോഴഞ്ചേരി), തോമസ് പി. വർഗീസ് (പ്ലാന്തോട്ടത്തിൽ, തെള്ളിയൂർ), ജോസഫ് ടി. ജോർജ് (പാണ്ടിച്ചേരിൽ, കീഴ്വായ്പൂർ), പരേതനായ മോൻസി കോശി (കൈതയിൽ, കൊല്ലാട്). സംസ്ക്കാരം പിന്നീട്.