ചാരുംമൂട്: വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പഴകുളം പള്ളിക്കൽ ചിറക്കോണിൽ രാജൻ ഷെരീഫാണ് (56) മരിച്ചത്. കെ.പി റോഡിൽ ചാരുംമൂട് കരിമുളയ്ക്കലിനുസമീപം ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം. കറ്റാനത്തുള്ള ആശുപത്രിയിൽനിന്ന് സ്കൂട്ടറിൽ പഴകുളത്തേക്ക് വരുമ്പോൾ എതിരെവന്ന വാഹനമിടിച്ചായിരുന്നു അപകടം. ഗുരുതര പരിക്കേറ്റുകിടന്ന ഷെരീഫിനെ ആദ്യം നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഇടിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ഭാര്യ: സീനത്ത്. മക്കൾ: അൻവർ, അസിം. മരുമക്കൾ: ജീന, അൽഫിയ.