ചെങ്ങന്നൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈക്ക് അനൗൺസ്മെന്റിനുശേഷം ഓഫിസിൽ തിരിച്ചെത്തിയ മുളക്കുഴ ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ കുഴഞ്ഞുവീണ് മരിച്ചു. എൻ.ജി.ഒ യൂനിയൻ ആലപ്പുഴ ജില്ല കൗൺസിൽ അംഗം കൂടിയായ മുളക്കുഴ പരിയാരത്ത് വടക്കേതിൽ പി.സി. വിനോദാണ് (49) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ഭാര്യ: സജിത. മക്കൾ: മിലൻ, മഹിത. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.