കൂത്താട്ടുകുളം: റിട്ട. അധ്യാപകൻ പൈറ്റക്കുളം ഇടപ്പാലക്കാട്ട് ഇ.ടി. ജോസഫ് (86) നിര്യാതനായി. വെണ്ണിക്കുളം സെന്റ് ജോർജ് ഹൈസ്കൂൾ, പാമ്പാക്കുട എം.ടി.എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ആറൂർ പുന്നമറ്റത്തിൽ സൂസി (റിട്ട. ഹെഡ്മിസ്ട്രസ്, വടകര സെന്റ് ജോൺസ് സിറിയൻ ഹൈസ്കൂൾ). മക്കൾ: റെജി (അസോ. പ്രഫസർ, ബി.പി.സി കോളജ്, പിറവം), ജിജി (പി.എൻ.ബി മെറ്റ് ലൈഫ്). മരുമക്കൾ: പണ്ടപ്പള്ളി നീലുകാവിൽ അനു (അസി. പ്രഫ., എം.എ കോളജ്, കോതമംഗലം), അകപ്പറമ്പ് ചക്കരയകത്തൂട്ട് അരീക്കൽ ലിജ. സംസ്കാരം വെള്ളിയാഴ്ച നാലിന് പിറമാടം സെന്റ് ജോൺസ് ബത്ലഹേം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.