തോപ്പുംപടി: കരുവേലിപ്പടി തക്യാവ് റോഡ് പുത്തൻ നികർത്തിൽ വീട്ടിൽ റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ പി.എ. അബൂബക്കർ (77) നിര്യാതനായി. പാണാവള്ളി നികർത്തിൽ പരേതനായ അബ്ദുള്ളയുടെ മകനാണ്. ഭാര്യമാർ: നസീമ, പരേതയായ ഹനീഫ. മക്കൾ: പി.എ. ഹാഷിം, പി.എ. ഹഫ്സത്ത്, പി.എ. റിസ്വാന. മരുമക്കൾ: കെ.എം. ബഷീർ, സുബൈർ (കൗസരി), നുസ്റത്ത്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.