കൽപറ്റ: പഴയകാല ഫുട്ബാൾതാരം പിണങ്ങോട് റോഡ് ഫാത്തിമ ആശുപത്രിക്ക് സമീപം ഗാന്ധിനഗർ ‘ശ്രുതി’യിൽ കോഴിപ്പുറത്ത് ശങ്കരൻകുട്ടി മേനോൻ (92) നിര്യാതനായി. ഇന്ത്യൻ റെയിൽവേക്കുവേണ്ടിയും കേരളത്തിനുവേണ്ടിയും കളിച്ചിട്ടുണ്ട്. ടെന്നീസ് താരമായിരുന്നു. ഇന്ത്യൻ റെയിൽവേ ചീഫ് കൺട്രോളറായിരുന്നു. കോഴിക്കോട്ടെ ക്ലബുകളായ യങ് ചലഞ്ചേഴ്സ്, മലബാർ ഹണ്ടേഴ്സ് എന്നിവക്കായി കളിച്ചിട്ടുണ്ട്. ദീർഘകാലം പാലക്കാട് വിക്ടോറിയ കോളജിലെ വിദ്യാർഥികളെ ഫുട്ബാൾ പരിശീലിപ്പിച്ചിരുന്നു. ഭാര്യ: പരേതയായ പാർവതി അമ്മ. മകൾ: ജാനകി. മരുമകൻ: മുരളീധരൻ (സ്ളോംകാർ സ്റ്റോർസ്, കൽപറ്റ).