ചാരുംമൂട് : കെ.പി റോഡിൽ ടിപ്പർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. താമരക്കുളം കണ്ണനാകുഴി മംഗലത്ത് പടീറ്റതിൽ രാമചന്ദ്രൻ പിള്ളയാണ് (74) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെ ചാരുംമൂട് ജങ്ഷന് കിഴക്ക് എസ്.ബി.ഐക്ക് മുന്നിലായിരുന്നു അപകടം. രാമചന്ദ്രൻ പിള്ളയുടെ ശരീരത്തുകൂടി ചക്രങ്ങൾ കയറി തൽക്ഷണം മരിച്ചു. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സവും നേരിട്ടു. അപകട സ്ഥലത്ത് അഗ്നി രക്ഷസേന യൂനിറ്റ് എത്തി ശുചീകരണം നടത്തി. നൂറനാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: സരസ്വതിയമ്മ. മക്കൾ: ബിജു, സന്തോഷ്, ലേഖ. പരേതനായ വേണു. മരുമക്കൾ: കുമാരി. ബിനു, ശോഭ, രാധാകൃഷ്ണൻ.