കാലടി: പെരിയാറിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങളിൽ ഒരാൾ മുങ്ങിമരിച്ചു. മലയാറ്റൂർ തോട്ടുവ പാറക്കടവിൽ കുളിക്കാനിറങ്ങിയ മലയാറ്റൂർ ചെറുപ്പിള്ളി വീട്ടിൽ ബൈജുവിന്റെ മകൻ അരുണാണ് (11) മരിച്ചത്. ഒഴുക്കിൽപെട്ട സഹോദരൻ അലൻ (16) അപകടനില തരണംചെയ്തു. വെള്ളിയാഴ്ച്ച വൈകീട്ട് ആറരക്കാണ് സംഭവം. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് മറുകരയിൽനിന്ന് വഞ്ചിയിൽ എത്തിയവരാണ് രക്ഷപ്പെടുത്തി കരയിൽ എത്തിച്ചത്. മാതാവ്: ബിന്ദു.