തിരൂർ: ഉണ്യാൽ കമ്മുട്ടകത്ത് സെയ്ദ് ഹാജി (85) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് നേതാവും ദീർഘകാലം തേവർ കടപ്പുറം മസ്ജിദ് നൂർ പ്രസിഡന്റും എം.എച്ച്.എം മദ്റസ ട്രഷററുമായിരുന്നു. ഭാര്യ: മറിയുമ്മക്കുട്ടി. മക്കൾ: സെയ്തലവിക്കോയ, ഖാസിം സെയ്ദ് (മാധ്യമം ചാവക്കാട് ലേഖകൻ), കുഞ്ഞാവ (സൗദി), ആസിയ മോൾ, ഫാത്തിമ, ആബിദ, സൗദ. മരുമക്കൾ: അസൈനാർ, അബ്ദുല്ലക്കുട്ടി (അജ്മാൻ), ഹംസക്കോയ (റാസൽഖൈമ), അഷ്റഫ്, റൈഹാനത്ത്, ലൈല, ജംഷിന.