മാരാരിക്കുളം: റിട്ട. ഹെഡ്മാസ്റ്റർ ചെത്തി പുത്തൻപുരയ്ക്കൽ പി.ജെ. ആന്റണി (കുഞ്ഞച്ചൻ -85) നിര്യാതനായി. മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, ചെത്തി സെന്റ് തോമസ് എൽ.പി എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഡെയ്സി. മക്കൾ: വത്സമ്മ കുഞ്ഞച്ചൻ ആറാട്ടുകുളം (റിട്ട. അധ്യാപിക, മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ), പുഷ്പമ്മ തങ്കച്ചൻ, തോമസ് (റിട്ട. സ്റ്റാഫ് ഗവ. എച്ച്.എസ്.എസ് കടപ്ര), സെബാസ്റ്റ്യൻ (എസ്.ഐ, ജില്ല ക്രൈംബ്രാഞ്ച്, ആലപ്പുഴ), ജോൺ ബോസ്കോ (ഹെഡ്മാസ്റ്റർ ഗവ. എൽ.പി.എസ് മാരാരിക്കുളം). മരുമക്കൾ: തങ്കച്ചൻ, ആഗ്നസ് (ആരോഗ്യവകുപ്പ് ജീവനക്കാരി), എൽജിൻ ഫെർണാണ്ടസ് (മെഡി. ബാങ്ക് ആലപ്പുഴ), ലിജി ചെറിയാൻ (അധ്യാപിക, മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് സ്കൂൾ), പരേതനായ കുഞ്ഞച്ചൻ ആറാട്ടുകുളം.