ശ്രീമൂലനഗരം: എടനാട് കല്ലറയ്ക്കൽ കെ.കെ. ജോസ് (83) നിര്യാതനായി. എടനാട് സെന്റ് അഗസ്റ്റിൻസ് സ്കൂൾ പ്രധാനാധ്യാപകനായിരുന്നു. പെൻഷനേഴ്സ് യൂനിയൻ, വിൻസെന്റ് ഡി പോൾ സൊസൈറ്റി സംഘടനകളുടെ സജീവപ്രവർത്തകനായിരുന്നു. ഭാര്യ: ചേരാനല്ലൂർ ചിറ്റുപറമ്പൻ കുടുംബാംഗം സി.ജെ. റീത്ത (റിട്ട. അധ്യാപിക). മക്കൾ: ഷൈനി (അധ്യാപിക, സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കാഞ്ഞൂർ), ജോസഫ് സെബാസ്റ്റ്യൻ (ദുബൈ), ജെൻസി (യു.എസ്.എ). മരുമക്കൾ: എബി കുര്യൻ (പാലാട്ടി, വാപ്പാലശ്ശേരി), ഷാജി മുതുകാട്ടിൽ (വാഴത്തോപ്പ്), മിനു (കണ്ടത്തിൽ കോയിക്കര, കിഴക്കമ്പലം). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് എടനാട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.