മൂലംകുഴി: ലൊരേറ്റോ പള്ളി വികാരി ഫാ. രാജൻ മേനങ്ങാട്ട് (72) നിര്യാതനായി. സഹോദരങ്ങൾ: റോസി, ഇസ്മേരി, ബെമ്മി, ഗേളി, ജോയ്സി, നാൻസി, ഓമന, പരേതരായ പൊന്നപ്പൻ, പിഞ്ചമ്മ, കൊച്ചമ്മ, പെണ്ണമ്മ, ജോണി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് കണ്ടക്കടവ് ഫൊറോന പള്ളി സെമിത്തേരിയിൽ. രാവിലെ 7.30ന് മൂലംകുഴി ലൊരേറ്റോ പള്ളിയിലും 10 മുതൽ കണ്ണമാലിയിലെ സ്വവസതിയിലും ഉച്ചക്ക് 1.30 മുതൽ കണ്ടക്കടവ് പള്ളിയിലും പൊതുദർശനത്തിന് വെക്കും.