പരപ്പനങ്ങാടി: കുഞ്ഞിമാമു എന്ന മുഹമ്മദ് കുട്ടി നഹയുടെ മകൻ എട്ടു വീട്ടിൽ അബ്ദുസ്സമദ് (60) നിര്യാതനായി. ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി, മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം, പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ് അധ്യക്ഷൻ, നഹ കുടുംബ കൂട്ടായ്മ പ്രവർത്തക സമിതി അംഗം, കനിവ് റെസിഡൻസ് അസോസിയേഷൻ അംഗം, മദ്റസത്തുൽ അബ്റാർ പി.ടി.എ കമ്മിറ്റി അംഗം, എ.ബി.സി ഗെയിംസ് ഗ്രൂപ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മാതാവ്: പരേതയായ ഇ.വി. ഫാത്തിമക്കുട്ടി. ഭാര്യ: റംല. മക്കൾ: ലുലു, ലമ്യ, ലിന. മരുമകൻ: റിസാർ (കടലുണ്ടി). സഹോദരങ്ങൾ: മജീദ്, അബ്ദുന്നാസർ, കാസിം.