നിലമ്പൂർ: കാട് വെട്ടുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. മമ്പാട് പുള്ളിപ്പാടം ഇല്ലിക്കല്‍ കരീമാണ് (67) മരിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അടക്കാക്കുണ്ടില്‍ കാട് വെട്ടുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെയാണ് തേനീച്ചകളുടെ കുത്തേറ്റത്. അവശനായി നിലമ്പൂർ ജില്ല ആശുപതിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലേക്ക് മാറ്റുകയായിരുന്നു. ഞായറാഴ്ച പുലർച്ചയാണ് മരിച്ചത്. മറ്റു നാലു തൊഴിലാളികൾക്ക് കൂടി കുത്തേറ്റിരുന്നെങ്കിലും ഗുരുതരമല്ല. മൃതദേഹം പുള്ളിപ്പാടം സലഫീ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ആയിശാബി. മക്കൾ: റാഫി, അമീൻ, അമീർ ഖാൻ, ജാസ്മിൻ, ജംഷിന, റമീസ. മരുമക്കൾ: സൈതലവി, റഫീഖ്, റഷീദലി, ഫർസാന, ദിൽഹാര.