മാന്നാർ: ചെന്നിത്തല തൃപ്പെരുംതുറ വള്ളോഞ്ചിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ ഗൗരി (89) നിര്യാതയായി. മക്കൾ: പ്രസന്ന (ഡൽഹി), ശ്രീകല (റിട്ട. ഡെപ്യൂട്ടി സ്റ്റേറ്റ് മാസ് മീഡിയ ഓഫിസർ), ജി. അശോകൻ (സബ് രജിസ്ട്രാർ, മാന്നാർ), ജി. മധുസൂദനൻ (എ.എസ്.ഐ മാന്നാർ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: കെ. വിജയപ്പൻ (റിട്ട. സൂപ്രണ്ട് ഓഫ് പൊലീസ് തിരുവനന്തപുരം), അനിയത്തി, രാധാമണി (അധ്യാപിക). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.