കൊച്ചി: പത്തനംതിട്ട അയിരൂർ കുറുന്തോട്ടത്തിൽ സുരേഷ് മാത്യൂസിന്റെ ഭാര്യ ബ്ലെസി മാത്യു വർഗീസ് (50) നിര്യാതയായി. എം.ഡി നിഷ് മീഡിയ കൺസൾട്ടന്റ്സിൽ സീനിയർ മീഡിയ എക്സിക്യൂട്ടിവായിരുന്നു. എറണാകുളം കച്ചേരിപ്പടി ആർ.ഡി.എസ് നെടുങ്ങാടി ഫ്ലാറ്റ് നമ്പർ-6 സിയിലായിരുന്നു താമസം. തിരുവല്ല തോട്ടുങ്കൽ കുടുംബാംഗമാണ്. മകൻ: ജോനാഥൻ മാത്യൂസ് (രാജഗിരി കോളജ് ബി.കോം വിദ്യാർഥി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് അയിരൂർ സെൻറ് ബെഹനാൻസ് പള്ളി സെമിത്തേരിയിൽ.