പള്ളുരുത്തി: ചാലിശ്ശേരി പരേതനായ വർഗീസിന്റെ ഭാര്യ മേരി (90) നിര്യാതയായി. കണ്ടശ്ശാകടവ് വടക്കേതല പൂവത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: സ്റ്റെല്ല, ഗ്രേഷ്യസ്, മൈക്കിൾ (പത്രം ഏജന്റ്), ലീന, ഷേർളി, സി. ദീപ്തി (ചുണങ്ങംവേലി എസ്.ഡി പ്രൊവിൻഷ്യൽ ഹൗസ്), സി. രശ്മി (സെന്റ് ജോസഫ് ഷബേരി, ഒറീസ), ഫാ. ആന്റോ ചാലിശ്ശേരി (വികാരി, ഇൻഫന്റ് ജീസസ് ചർച്ച്, സൗത്ത് വാഴക്കുളം, എറണാകുളം-അങ്കമാലി അതിരൂപത). മരുമക്കൾ: ആനി മേലേടത്ത് കൊരട്ടി, ലൂസി താടിക്കാരൻ ഒല്ലൂർ, ജോസ് പൊറുത്തൂക്കാരൻ മണ്ണുത്തി, പരേതരായ ആന്റണി ചിറയത്ത് തറയിൽ തൃശൂർ, ദേവസി ആത്തപ്പിള്ളി ശ്രീമൂലനഗരം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പള്ളുരുത്തി സെന്റ് മേരീസ് സുറിയാനി പള്ളി സെമിത്തേരിയിൽ.