അങ്കമാലി: ബൈക്കിടിച്ച് സ്കൂട്ടർ യാത്രികനായ ഹോട്ടൽ വ്യാപാരി മരിച്ചു. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കന്നൂർ കോക്കുന്ന് മാടശ്ശേരി വീട്ടിൽ ലോനപ്പന്റെ മകൻ ജോൺസനാണ് (56) മരിച്ചത്. ബൈക്കിൽ സഞ്ചരിച്ച വാതക്കാട് ഇടശ്ശേരി വീട്ടിൽ സാജന്റെ മകൻ ആൻസനാണ് (22) സാരമായി പരിക്കേറ്റത്. ആൻസനെ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് 7.30ന് കോക്കുന്ന്-വാതക്കാട് റോഡിൽ വാതക്കാട് ഭാഗത്തായിരുന്നു അപകടം. കോക്കുന്നിൽ ഹോട്ടൽ നടത്തുന്ന ജോൺസൻ കടയിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങാൻ സ്കൂട്ടറിൽ പോകുമ്പാഴാണ് അപകടത്തിൽപെട്ടത്. അവശനിലയിലായ ജോൺസനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചയോടെ മരിച്ചു. ഭാര്യ: മഞ്ഞപ്ര പാറയിൽ കിലുക്കൻ കുടുംബാംഗം സോഫി. മക്കൾ: ജസ്ന (നഴ്സിങ് വിദ്യാർഥിനി, ജർമനി), ജസ്വിൻ (മൂക്കന്നൂർ സാന്തോം സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥി).