പാലാ: താന്നിക്കൽ പരേതനായ ടി.ജെ. ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (87) നിര്യാതയായി. പാലാ-കിഴപറയാർ ഈഴപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മേരി, അച്ചാമ്മ, എൽസി, ടി.സി. ജോസഫ് (ജോയി), ഡോ. ടി.സി. ജോർജ് എസ്.ഡി.ബി (ക്രിസ്തുജ്യോതി, കോളജ്, ബംഗളൂരു), ബെന്നി, മോളി, ലില്ലി, ഡോ. ടി.സി. തങ്കച്ചൻ (പ്രിൻസിപ്പൽ, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എജുക്കേഷൻ, പാലാ). മരുമക്കൾ: പരേതനായ ലൂക്കാച്ചൻ, ജോസ് മാത്യു (ജോണി), ജോൺ, ബീന, സൂസൻ, സണ്ണി, മാണിച്ചൻ, ഡോ. റോസ്ലിറ്റ് മൈക്കിൾ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.