കോതമംഗലം: കോട്ടപ്പടി പുതുക്കുന്നത്ത് പരേതനായ പൈലി ഔസേഫ് കത്തനാരുടെ മകൻ പ്രഫ.പി.എ. പൗലോസ് (86) നിര്യാതനായി. ഭാര്യ: ഡെയ്സി. പശ്ചിമ ബംഗാൾ സെന്റ് ജോസഫ് കോളജിൽ അധ്യാപകനായും ഓക്സ്ഫഡ് യൂനിവേഴ്സിറ്റി പ്രസ് ഓതർ, ആലുവ യു.സി കോളജ്, ടാഗോർ മൗണ്ട് സ്കൂൾ മൂന്നാർ, ചേലാട് ബത്സ്ആനിയ പബ്ലിക് സ്കൂൾ, എം.എ ഇന്റർനാഷനൽ സ്കൂൾ, കൂവള്ളൂർ ഇർഷാദിയ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ വിവിധ തസ്തികകളിലും പ്രവർത്തിച്ചു. കോതമംഗലം വൈസ്മെൻ ക്ലബ് പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: ഡോ.എൽദോ പൗലോസ്, പ്രിയാന. മരുമകൾ: ഡോ. മെലനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് നാഗഞ്ചേരി സെന്റ് ജോർജ് ഹെബ്രോൻ പള്ളി സെമിത്തേരിയിൽ.