ചേർത്തല: മകന്റെയും പേരക്കുട്ടിയുടെയും മുന്നിൽ വീട്ടമ്മ ലോറി കയറി മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് 15ാം വാർഡിൽ കോനാട്ട്ശേരി പുത്തൻപുരയ്ക്കൽ ആന്റണിയുടെ ഭാര്യ മേരി ആന്റണിയാണ് (ബേബി -54) ദാരുണമായി മരിച്ചത്. ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്നയിൽ ഉച്ചയോടെയായിരുന്നു അപകടം. മകൻ റോബർട്ടിനും പേരക്കുട്ടി റയാനും (ആറുവയസ്സ്) ഒപ്പം ബൈക്കിൽ ചേർത്തലയിൽ പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ ലോറി ഇടിക്കുകയായിരുന്നു.
കിഴക്കുനിന്ന് ദേശീയപാതയിലേക്ക് പ്രവേശിച്ചപ്പോഴാണ് അപകടം. ലോറിക്കടിയിൽപെട്ട മേരി തൽക്ഷണം മരിച്ചു. പരിക്കേറ്റ റോബർട്ടിനെയും റയാനെയും തുറവൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേരിയുടെ മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച തങ്കി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. മരുമകൾ: മേരി (സൗദി).