പള്ളുരുത്തി: റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിച്ച്
ഓട്ടോ ഡ്രൈവർ മരിച്ചു. കുമ്പളങ്ങി കണ്ണാമ്പള്ളി വീട്ടിൽ വാസുവിന്റെ മകൻ ബ്രൈറ്റാണ് (54) മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പതോടെ കുമ്പളങ്ങി കോയ ബസാറിന് സമീപമാണ് അപകടം. ഓട്ടോ നിർത്തിയശേഷം റോഡ് മുറിച്ചുകടക്കവെ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ആതിര, അശ്വതി. മരുമക്കൾ: അനീഷ്, ബിനോയ്.