തിരൂരങ്ങാടി: തെന്നല അലുങ്ങൽ പരേതനായ വട്ടപറമ്പൻ പോക്കർ ഹാജിയുടെ മകൻ വട്ടപറമ്പൻ മൊയ്തീൻ കുട്ടി ഹാജി (ബാപ്പു സേട്ടു -72) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: സിദ്ദീഖ്, ശറഫുദ്ദീൻ, ജലീൽ, സീനത്ത്, ഫൗസിയ, നദീറ. മരുമക്കൾ: മുഹമ്മദ് അലി, കബീർ, റഫീഖ്, ഖദീജ, സുമയ്യ, നജ്മ. ദാറുസ്സലാം മദ്റസ വൈസ് പ്രസിഡന്റ്, ഇല്ലിക്കൽ പള്ളി കമ്മിറ്റി ട്രഷറർ, നാലാം വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, ബാഫഖി സൗധം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.