എടപ്പാൾ: നടുവട്ടം തൊണ്ടൻ ചിറക്കൽ മാനു ഹാജി (79) നിര്യാതനായി. രണ്ടു ദശകത്തിലേറെ ബഹ്റൈനിൽ പ്രവാസിയായിരുന്നു. പരേതരായ മൊയ്ദുവിന്റെയും ഫാത്തിമയുടെയും മകനാണ്. പിലാക്കൽ ജുമുഅത്ത് പള്ളി, ഹിദായതു സ്വിബ്യാൻ മദ്റസ എന്നിവയുടെ ഭരണസമിതി അംഗവും എസ്.വൈ.എസ്, നടുവട്ടം നന്മ പബ്ലിക് സർവിസ് സെന്റർ, കേരള മുസ്ലിം ജമാഅത്ത് എന്നിവയുടെ ഭാരവാഹിയും ആയിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: മൊയ്തീൻ (ഫാം മാർട്ട് ട്രേഡിങ് നടുവട്ടം), ഷാജഹാൻ (ഹരിത വെജിറ്റബിൾസ് നടുവട്ടം), സലീം (ദുബൈ), ഖദീജ, ആസിയ. മരുമക്കൾ: കോയ കുമരനെല്ലൂർ, കുഞ്ഞിമുഹമ്മദ് നീലിയാട്, ബുഷ്റ, സബൂറ, മുഹ്സിന.