മറ്റത്തൂർ: മറ്റത്തൂർ മൂലപ്പറമ്പ് പരേതനായ മുസ്ലിയാർ കളത്തിങ്ങൽ മുഹമ്മദ് ഹാജിയുടെയും വില്ലൻ ആയിശ ഹജ്ജുമ്മയുടെയും മകൻ മുസ്ലിയാർ കളത്തിങ്ങൽ അഹമ്മദ് (കുഞ്ഞാൻ -73) നിര്യാതനായി. മൂലപ്പറമ്പ് മഹല്ല് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ്, മൂലപ്പറമ്പ് മദ്റസ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, മറ്റത്തൂർ ടി.എസ്.എ.എം.യു.പി സ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: സുഹ്റാബി പട്ടർകടവൻ പൂഴമ്മൽ. മക്കൾ: നൈസൽ മുഹമ്മദ് (ബിസിനസ്) നസിയ, ഫാത്തിമ നദ. മരുമക്കൾ: സലീന, അജ്മൽ. സഹോദരങ്ങൾ: കുഞ്ഞീതു, യൂനുസ്, മൈമൂന, പരേതരായ കഞ്ഞാച്ചുമ്മു, പാത്തുമ്മു അബ്ദുൽ ഹമീദ്.