ചങ്ങരംകുളം: ചങ്ങരംകുളത്തെ മുൻ വ്യാപാരിയും അടക്ക മാർക്കറ്റിന് സമീപം താമസിക്കുന്ന ആദ്യകാല പ്രവാസിയുമായ കണ്ണച്ചംപാട്ട് രാഘവൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: സന്തോഷ്കുമാർ (ദുബൈ), രാജീവൻ (ഒമാൻ), രമേഷ് ബാബു (സി.എസ്.ബി ബാങ്ക് കോഴിക്കോട്). മരുമക്കൾ: ശാലിനി, ഷീബ, ബബിത. സഹോദരി: രമണി.