കളമശ്ശേരി: ഫാക്ട് റിട്ടയേർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് കെ.സി. മാത്യു (80 ) നിര്യാതനായി. മുൻ കെ.പി.സി.സി പ്രസിഡന്റും പോണ്ടിച്ചേരി ലെഫ്.ഗവർണറും മധ്യപ്രദേശ്, ഗുജറാത്ത് ഗവർണറുമായിരുന്ന പ്രഫ. കെ.എം. ചാണ്ടിയുടെ മൂത്ത മകനാണ്. 2002 ൽ ഫാക്ട് അമ്പലമുകളിൽനിന്നും ചീഫ് എൻജിനീയർ ആയാണ് അദ്ദേഹം വിരമിച്ചത്. എഫ്.ഒ.എ പ്രസിഡന്റ്, കളമശ്ശേരി വൈ.എം.സി.എയിലെ സജീവ അംഗം, നാഷനൽ കോൺഫെഡറേഷൻ ഓഫ് പബ്ലിക് സെക്ടർ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മേരി (പുല്ലാട്ട്, പേരാമ്പ്ര). മക്കൾ: ബിജു മാത്യു (ഡയറക്ടർ, കേരള ഹെഡ്, ഹെൽപ്പേജ് ഇന്ത്യ ), ദീപ രജത് (അസിസ്റ്റന്റ് വി.പി, ഫെഡറൽ ബാങ്ക്, ഡൽഹി ). മരുമക്കൾ: അനു (ജെർത്രൂഡ് കെ.ജി- എ.ഇ, കെ.എസ്.ഇ .ബി), രജത് ജേക്കബ് തോമസ് (ജനറൽ മാനേജർ, ടെക്നിപ്,ഡൽഹി ). സംസ്കാരം ബുധനാഴ്ച്ച വൈകീട്ട് നാലിന് കളമശ്ശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ