മക്കരപറമ്പ്: വടക്കാങ്ങരയിലെ നാട്ടുകാർ കൈകോർത്ത് നിർമിച്ച ബൈത്തുറഹ്മയിൽ അന്തിയുറങ്ങാൻ കാത്ത്നിൽക്കാതെ കുടുംബനാഥൻ യാത്രയായി.വടക്കാങ്ങര തടത്തിലകുണ്ടിലെ പുതിയപറമ്പത്ത് കുളമ്പിലെ പരേതനായ വീരാന്റെ മകൻ ഷരീഫ് (മുത്തു -49) ആണ് നിര്യാതനായത്. മുസ്ലിം ലീഗ് കെ.എം.സി.സി പ്രവർത്തകർ സംയുക്തമായി നിർമിച്ച വീട്ടിൽ താമസിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് മരണം.20 വർഷത്തോളം റിയാദിൽ ജോലി ചെയ്തിരുന്നു. കിഡ്നി രോഗബാധിതനായിരുന്നു. കണ്ണിന്റെ കാഴ്ചശക്തിയും നഷ്ടപ്പെട്ടിരുന്നു. പ്രവാസത്തിനിടെ കടബാധ്യതയുണ്ടായതിനെ തുടർന്ന് താമസിച്ച കിടപ്പാടം വിൽക്കേണ്ടി വന്നു. മാതാവ്: പരേതയായ പാത്തുമ്മ (കോഡൂർ). ഭാര്യ: നൂറുന്നിസ (മുള്ളമ്പാറ). മക്കൾ: റിസ്വാൻ, ബാബീൽ. സഹോദരങ്ങൾ: ആയിഷ, അബ്ദുൽ കരീം, ഹംസ, കുഞ്ഞിമുഹമ്മദ്, മജീദ്.