മാന്നാർ: സ്റ്റോർ മുക്കിൽ മാന്നാർ ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിനുസമീപം കുരട്ടിക്കാട് മംഗലത്തേത്ത് മീനാക്ഷി മന്ദിരത്തിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മീനാക്ഷിയമ്മ (93) നിര്യാതയായി. മാന്നാർ നായർ സമാജം ഹൈസ്കൂൾ മുൻ ജീവനക്കാരിയാണ്. മക്കൾ: വനജാക്ഷിയമ്മ, വത്സല, വസന്ത, ശ്യാമള, പരേതനായ ജി. കുമാർ (അലിൻഡ് സ്വിച്ഗിയർ ഡിവിഷൻ ഫാക്ടറി മുൻ. ഉദ്യോഗസ്ഥൻ). മരുമക്കൾ: കൃഷ്ണപിള്ള, ഉമാദേവി, മോഹനൻ, മോഹനൻപിള്ള, പരേതനായ വിജയൻ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.