വള്ളികുന്നം: കാർട്ടൂണിസ്റ്റ് വള്ളികുന്നം ചെറുനിക്കൽ എസ്. മോഹന ചന്ദ്രൻ (ഹാസ്യ കൈരളി എസ്. മോഹൻ -71, റിട്ട. ട്രഷറി ഓഫിസർ, കരുനാഗപ്പള്ളി) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സ്മിത (വിവേകാനന്ദ ഗേൾസ് എച്ച്.എസ്.എസ്, കടമ്പനാട്), സൗമ്യ (സീനിയർ ക്ലർക്ക്, മൈലം വില്ലേജ് ഓഫിസ്), സൂര്യ. മരുമക്കൾ: അനിൽ മംഗലത്ത് (എഡിറ്റോറിയൽ കോഓഡിനേറ്റർ, ആരോഗ്യം, മലയാള മനോരമ), വി. സന്ദീപ് (മാതൃഭൂമി, കൊല്ലം), ജി.അരുൺ (ഏഷ്യാനെറ്റ്, തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം: ഫെബ്രുവരി എട്ടിന് രാവിലെ എട്ടിന്.