കാലടി: റോഡരിൽ അന്തർസംസ്ഥാന തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി. യു.പി സ്വദേശി റാംസിങ്ങാണ് (46) മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് മേക്കാലടിയിൽ മൃതദേഹം കണ്ടത്. മുറുക്കാൻകട നടത്തിവരുകയായിരുന്നു. വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെട്ട് അടുത്ത കടയിൽ ചെന്നിരുന്നെന്നും മരണം സംഭവിച്ചത് കുഴഞ്ഞുവീണാകാമെന്നും കാലടി പൊലീസ് പറഞ്ഞു. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.