മഞ്ചേരി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പയ്യനാട് അമ്പലപ്പടി വടക്കാങ്ങര പള്ളിക്കര മുഹമ്മദ് ശരീഫിന്റെ മകൻ ഷിബിലിയാണ് (20) മരിച്ചത്. ബുധനാഴ്ച രാവിലെ ഏഴിന് കുട്ടിപ്പാറയിലായിരുന്നു അപകടം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് മരിച്ചത്. കുട്ടിപ്പാറയിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ്. മാതാവ്: എൻ. റസ്ലത്ത്. സഹോദരങ്ങൾ: ഷബീറലി, ഷെൻസ റുഖിയ.