മക്കരപറമ്പ: കുറുവ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ വറ്റല്ലൂർ താഴെക്കുളമ്പ് കണ്ണംത്തൊടി വേലായുധൻ മാസ്റ്റർ (86) നിര്യാതനായി. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ, കുറുവ തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ എൽ.പി സ്കൂളുകളിലും അധ്യാപകനായിട്ടുണ്ട്. ഭാര്യ: ശാന്തകുമാരി. മക്കൾ: മൃദുല (അധ്യാപിക ജി.എം.യു.പി, സ്കൂൾ, ചെമ്മങ്കടവ്), മോനിഷ് (സപ്ലൈകോ, അങ്ങാടിപ്പുറം), മധുസൂദനൻ (ഹെൽത്ത് ഇൻസ്പെക്ടർ, മലപ്പുറം നഗരസഭ). മരുമകൻ: വിജയൻ കോഡൂർ (റിട്ട. അധ്യാപകൻ, ജി.എം.എൽ.പി പാണ്ടിക്കാട്).