ചെങ്ങന്നൂർ: ചെറിയനാട് നാക്കോലയ്ക്കൽ പുളിമൂട്ടിൽ വീട്ടിൽ പരേതനായ ഡോ. ജി വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് (83-റിട്ട. അധ്യാപിക, മാർത്തോമ ഹൈസ്കൂൾ, വെൺമണി) നിര്യാതയായി. ചണ്ണപ്പേട്ട പച്ചയിൽ കുടുംബാംഗമാണ്. മക്കൾ: ഡോ. ഷീല റോയി, ഡോ. ഷെറി വർഗീസ് (ടി.എം.എം ഹോസ്പിറ്റൽ, തിരുവല്ല), റെജി വർഗീസ് (ന്യൂ മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ, ചെങ്ങന്നൂർ). മരുമക്കൾ: റോയ്.പി.മാത്യു (റിട്ട. ഇന്ത്യൻ ബാങ്ക്), ഡോ.മിനി അലക്സ് (ഫെലോഷിപ്, കുമ്പനാട്), ഡോ.ഷേർളി റെജി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് ചെറിയനാട് ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.